Animated Gif Animated Gifs | http://www.gifluv.com/

everbestblog
----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.

ഒരു ഗസറ്റഡ് ബ്ലോഗ് യക്ഷി



അകലെ …… അകലെ …. ആരോ പാടും 
ഒരു നോവ്‌ പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍ ഓര്‍ത്തു പോവുന്നു ഞാന്‍..."

മനസ്സിനെ ആർദ്രമാക്കുന്ന റിംഗ്ടോണിനൊപ്പം മൊബൈൽ സ്ക്രീനിൽ തെളിഞ്ഞു, സാധിക കാളിംഗ്. പച്ച ബട്ടണിൽ വിരലമർത്തുന്നതിനോടൊപ്പം തന്നെ സാഗറിന്റെ നോട്ടം മേശപ്പുറത്തിരുന്ന ടൈം പീസിലേക്കും പാളിവീണു. 11.30pm. സാഗർ ഫോൺ കാതോടു ചേർത്തു. 

"ഉറങ്ങിയില്ലേ മോളേ..”

“ഇല്ല സാഗൂ.. ‘മരുഭൂമിയിലെ പൂക്കാല‘ത്തിനു വന്ന കമന്റ്സ് വായിക്കുകയായിരുന്നു. എല്ലാത്തിനും മറുപടി എഴുതിക്കഴിഞ്ഞപ്പോഴേക്കും വൈകി. സാഗു ഉറങ്ങിയിരുന്നോ”

“ആ.. ചെറുതായൊന്നു മയങ്ങി.. സാധൂന്റത്ര ബിസിയൊന്നുമല്ലല്ലോ ഞാൻ. പോസ്റ്റിട്ട അന്നു തന്നെ നൂറിനു മേൽ കമന്റ് വരാൻ ഞാൻ ബ്ലോഗ് എഴുതുന്നത് പെൺപേരിലുമല്ല.”

"അപ്പോൾ എന്റെ ബ്ലോഗിൽ കമന്റ് വരുന്നത് ഞാൻ പെണ്ണായതു കൊണ്ടു മാത്രമാണെന്നാണോ സാഗു പറഞ്ഞു വരുന്നത്..” സാധികയുടെ ശബ്ദത്തിൽ പരിഭവം കലർന്നിരുന്നു.

“അയ്യോ പിണങ്ങല്ലേ മോളൂ.. ഞാൻ വെറുതെ പറഞ്ഞതല്ലേ. എന്റെ സാധൂന്റത്ര കഴിവുള്ള ഒരു എഴുത്തുകാരി വേറെ ആരുണ്ട്..”

“ഒന്നു പോ സാഗൂ.. ചുമ്മാ കളിയാക്കാതെ. അതൊക്കെ പോട്ടെ, ഞാൻ വിളിച്ചത് വേറൊരു കാര്യം പറയാനാ. നാളത്തെ ബ്ലോഗ് മീറ്റിനു ഞാനുണ്ടാവില്ല.. അമ്മ എന്തൊക്കെ പറഞ്ഞിട്ടും സമ്മതിക്കുന്നില്ല. നേരിൽ കാണാൻ നമുക്ക് മറ്റൊരവസരം വരെ കാത്തിരിക്കേണ്ടി വരും.”

സാധികയുടെ അപ്രതീക്ഷിതമായ ഫോൺകാൾ മനസ്സിലുണർത്തിയ ആവേശവും ഉത്സാഹവുമെല്ലാം ഒറ്റ നിമിഷം കൊണ്ടില്ലാതായത് സാഗർ അറിഞ്ഞു. സാരമില്ല, അവളെ കൂടി വിഷമിപ്പിക്കേണ്ട.

“പോട്ടെ സാധൂ.. നമുക്ക് പിന്നീടെപ്പോഴെങ്കിലും കാണാം. എന്റെ കാര്യത്തിൽ ഇനിയൊരു കൂടിക്കാഴ്ച്ചയ്ക്ക് ഒട്ടും പ്രസക്തിയില്ല. നിന്റെ മനസ്സിന്റെ ഓരോ കോണുകളും എനിക്കിപ്പോൾ മന:പ്പാഠമാണ്. എന്റെ വധുവാക്കാൻ ഞാൻ തേടിക്കൊണ്ടിരുന്ന പെൺകുട്ടി തന്നെയാണു നീ.. നിന്റെ ഒരൊറ്റ വാക്കിന്റെ സമ്മതം, അതിനാണു ഞാൻ കാത്തിരിക്കുന്നത്. നാളെത്തന്നെ വീട്ടിൽ പെണ്ണു ചോദിച്ചു വരാൻ ഞാൻ റെഡിയാണ്..”

“വരട്ടെ സാഗൂ. നേരിട്ടു കൂടി മനസ്സിലാക്കിയിട്ടേ ഒരു തീരുമാനം പറയാൻ കഴിയൂ എന്നു ഞാൻ ആദ്യമേ പറഞ്ഞതല്ലേ. ഇന്റർനെറ്റിനെയൊന്നും ഒരു പരിധി വിട്ട് വിശ്വസിക്കരുതെന്ന് ദിനംപ്രതി എന്നവണ്ണം ഓരോ പത്രവാർത്തകളും അനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്നില്ലേ.. സാഗൂനോടുള്ള അവിശ്വാസം കൊണ്ടല്ലട്ടോ.. എനിക്കു പേടി ഈ കാലത്തേയാ..”

സാധികയുടെ ഈ ദീർഘവീക്ഷണം എന്നും സാഗറിൽ മതിപ്പേ ഉണ്ടാക്കിയിട്ടുള്ളൂ. ഒരു സാധാരണ പെൺകുട്ടിയേയല്ല സാധിക; വ്യത്യസ്തമായ ചിന്താഗതിയുള്ള,സ്വന്തമായി അഭിപ്രായമുള്ള എന്തുകൊണ്ടും നൂറിൽ നൂറു മാർക്കും കൊടുക്കാവുന്ന ഒരു വ്യക്തിത്വത്തിനുടമ. ചാറ്റിൽ ഇടക്കിടെ വന്നു പോയിരുന്ന, സിനിമാതാരം നന്ദിനിയുടെ പടം പ്രൊഫൈൽ ഫോട്ടോയായി ഗൂഗിൾ ടോക്കിൽ ഉപയോച്ചിരുന്ന, സാധികാ വർമ്മ എന്ന പെൺകുട്ടി ആദ്യമൊന്നും സാഗറിന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.കൃത്യമായി പറഞ്ഞാൽ ‘സർഗ്ഗസാധകം’ എന്ന അവളുടെ ബ്ലോഗ് വായിക്കുന്നതു വരെയും.

1200 ഫോളോവേഴ്സ് ഉള്ളൊരു ബ്ലോഗ്, അതും വളരെ കുറഞ്ഞ കാലയളവിൽ. ബ്ലോഗെഴുത്ത് തുടങ്ങി അഞ്ച് വർഷം തികഞ്ഞിട്ടും ഫോളോവേഴ്സിന്റെ എണ്ണത്തിൽ മൂന്നക്കം തികച്ചിട്ടില്ലാത്ത സാഗറിനെ പോലൊരു ബ്ലോഗർ ഞെട്ടിയതിൽ അതിശയമെന്തെന്നു വെയ്ക്കാം. എഴുതുന്നത് പെണ്ണല്ലേ ; ആയിരമല്ല, രണ്ടായിരം വായനക്കാർ വേണമെങ്കിലും ഉണ്ടാകും എന്ന സാഗറിന്റെ വിശ്വാസത്തിനേറ്റ ആദ്യത്തെ തിരിച്ചടിയായിരുന്നു ‘സർഗ്ഗസാധകം’. സാധാരണ പൈങ്കിളി പെൺബ്ലോഗുകളിൽ നിന്ന് തീർത്തും വ്യത്യസ്തതയാർന്നതാണ് സാധികയുടെ ബ്ലോഗ്. ഒരു വർഷം കൊണ്ട് തന്നെ അൻപതിലധികം പോസ്റ്റുകളെങ്കിലും വിഭിന്നമായവ, ഒന്നു പോലും മറ്റൊന്നിനോട് സാദൃശ്യം തോന്നാത്തവ, ഒരു യഥാർത്ഥ എഴുത്തുകാരിയുടെ കയ്യടക്കം തൊട്ടറിയാൻ കഴിയുന്നവ. 

സർഗ്ഗസാധകത്തിലെ ഓരോ പോസ്റ്റുകൾ വായിക്കും തോറും സാധികയോടു തോന്നിയ കൌതുകം  സാഗറിൽ ആരാധനയായി വളരുകയായിരുന്നു. സാധികയുടെ ചാറ്റ് ബോക്സിലെ സ്ഥിരം അതിഥിയായി മാറി സാഗർ. എഴുത്തിൽ കണ്ട വ്യത്യസ്തതകൾ സാധിക എന്ന വ്യക്തിയിലുമുണ്ടെന്നു തോന്നിയപ്പോൾ ആരാധന പ്രണയമായി മാറാൻ അധികം നാളെടുത്തില്ല.  സാഗറിനെ നന്നായി മനസ്സിലാക്കിയ ശേഷം തീരുമാനം അറിയിക്കാം എന്നായിരുന്നു അവന്റെ പ്രണയാഭ്യർത്ഥനയോട് സാധികയുടെ പ്രതികരണം.

സാധികയെ ഒന്നു കാണാനുള്ള ആഗ്രഹം സാഗർ നെഞ്ചേറ്റിയിട്ട് മാസങ്ങളായി. മോഹസാക്ഷാത്കാരത്തിനായി നിമിഷങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു അവൻ ഇതുവരെയും. പക്ഷേ, നാളെ സാഗർ പോകുന്നത് സാധികയില്ലാത്ത ബ്ലോഗ് മീറ്റിനാണ്.

*******
ഉദ്ഘാടനപ്രസംഗവും സ്വയം പരിചയപ്പെടുത്തലുകളും, ബ്ലോഗ് മീറ്റിന്റെ ആദ്യഘട്ടം കഴിഞ്ഞു. ‘സാഗരം’  എന്ന ബ്ലോഗിന്റെ ഉടമയായ സാഗറിനെ അറിയുന്നവർ കുറവായിരുന്നു. ഏറ്റവുമടുത്തറിയുന്ന ആൾ വന്നിട്ടുമില്ലല്ലോ.. സാഗർ മനസ്സിലോർത്തു.

സാധികയുമൊത്ത്  ഈ ദിവസം എങ്ങനെ ചിലവഴിക്കണം എന്ന് കണക്കുകൾ കൂട്ടിയും കുറച്ചും നടക്കുകയായിരുന്ന ദിവസങ്ങളിൽ സാഗർ ഒരു പ്രധാനകാര്യം വിട്ടു പോയിരുന്നു. ബ്ലോഗിലെ കഥാകാരുടെ ഏറ്റവും മികച്ച കഥകൾ കോർത്തിണക്കി പ്രസിദ്ധീകരിക്കുന്ന സമാഹാരത്തിലേക്ക് സമർപ്പിക്കാൻ വേണ്ടി സ്വന്തം കഥകളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാൻ. ആരോടാണൊന്നു ചോദിക്കുക.. വല്ലാത്ത അപരിചിതത്വം അനുഭവപ്പെടുന്നു ഓരോ മുഖങ്ങളും കാണുമ്പോൾ. ഒരിക്കൽ കൂടി ആശിച്ചു പോയി അവൻ; സാധിക വന്നിരുന്നെങ്കിൽ......

അപ്പോൾ മാത്രമാണ് സാഗർ ശൈലനെ കണ്ടത്. കോളേജ് വിട്ടതിനു ശേഷം ആദ്യമായാണു അവർ തമ്മിൽ കണ്ടുമുട്ടുന്നത്. ഇവനാണോ ‘ഹിമശൈല’ത്തിന്റെ ഉടമ!! സാഗർ ആശ്ചര്യപ്പെട്ടു. സൗഹൃദസംഭാഷണങ്ങൾക്കു ശേഷം ബ്ലോഗായി അവരുടെ സംസാരവിഷയം. 

“ശൈലാ നീ സാഗരം വായിക്കാറുണ്ടായിരുന്നോ?”

"ഉവ്വെടാ.. പക്ഷേ നീയാണ് ആ സാഗർ എന്നു ഇപ്പോഴല്ലേ അറിയുന്നത്..”

“എടാ.. അതിൽ നിനക്ക് ഏറ്റവും ഇഷ്ടമായ കഥ ഏതാണ്? കഥാസമാഹാരത്തിലേക്ക് ഒരു കഥ കൊടുക്കേണ്ടേ..”

"അങ്ങനെ ചോദിച്ചാൽ.... ഇതുവരെ എഴുതിയതിൽ വെച്ച് നിനക്ക് ഏറ്റവും സംതൃപ്തി നേടിത്തന്ന കഥ ഏതാണ്? “


സാഗറിന്റെ ചുണ്ടിൽ ഒരു മന്ദഹാസം വിടർന്നു. 
"ഒരു കഥ എഴുതിത്തീർന്നപ്പോൾ മാത്രമേ എനിക്കങ്ങനെ തോന്നിയിട്ടുള്ളൂ.. ഇത് തന്നെയാണെന്റെ മാസ്റ്റർപീസ് എന്ന്. പക്ഷേ ആ കഥ ഇവിടെ കൊടുക്കാൻ പറ്റില്ല..”


“അതെന്താടാ അങ്ങനെ?“ ശൈലനു കൌതുകമായി.


സാഗർ ഒരു നിമിഷം ചിന്തിച്ചു. “ നിന്നോടായതു കൊണ്ടു പറയാം. ഞാൻ ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടിയെ പ്രണയിക്കുന്നുണ്ട്. അവൾക്കും എന്നെ വളരെ ഇഷ്ടമാണ്. പക്ഷേ നെറ്റിൽ കൂടെയുള്ള പരിചയം മാത്രം മുൻ നിർത്തി ഇഷ്ടം തുറന്നു പറയാനൊരു പേടി.. ഒരു കഥാകാരന്റെ മനസ്സും അവന്റെ കാഴ്ച്ചപ്പാടുകളുമൊക്കെ കഥകളിൽ നിന്നും വ്യക്തമായി മനസ്സിലാക്കാമല്ലോ. അതിനായി തനിക്കു വേണ്ടി മാത്രം ഒരു കഥ എഴുതിക്കൊടുക്കാൻ അവൾ ആവശ്യപ്പെട്ടു. അന്നു ഞാനെഴുതിയ കഥയേക്കാൾ  മികച്ച ഒരെണ്ണം എനിക്കിന്നോളം എഴുതാൻ കഴിഞ്ഞിട്ടില്ല. കഥ വായിച്ചു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു, ഇത് തീർച്ചയായും എല്ലാവരാലും വായിക്കപ്പെടേണ്ട കഥ തന്നെയാണെന്ന്.”


"അതു കൊള്ളാമല്ലോ.. അവൾ മാത്രം വായിച്ചാൽ മതി എന്ന് എഴുതുമ്പോൾ തീരുമാനിച്ചിരുന്നതു കൊണ്ടാണോ നീയത് പ്ബ്ലിഷ് ചെയ്യാൻ ആഗ്രഹിക്കാത്തത്? “


"അതല്ലെഡാ.. എന്റെ ബ്ലോഗിനേക്കാൾ വായനക്കാർ അവളുടെ ബ്ലോഗിലായതിനാൽ ഞാനത് സർഗ്ഗസാധകത്തിലാണു പബ്ലിഷ് ചെയ്തത്..”


“സാധികയുടെ ബ്ലോഗിലോ..“ ശൈലൻ ഞെട്ടിത്തരിച്ചു പോയി.


“എടാ.. ആ ബ്ലോഗിലെ ശ്യാമാംബരം എന്ന കഥ എഴുതിയത് ഞാനാ.. ഇതേ കാരണങ്ങളൊക്കെ തന്നെ പറഞ്ഞാ അവൾ എന്റെ കഥയും വാങ്ങിയത്” ഇക്കുറി ഞെട്ടിയത് സാഗർ ആയിരുന്നു. 


ഞെട്ടി വിറച്ച്, ശബ്ദിക്കാൻ  പോലുമാകാതെ പരസ്പരം നോക്കി നിന്ന അവരുടെ പന്തിയല്ലാത്ത ഭാവം കണ്ട് മറ്റൊരു ബ്ലോഗർ വിവരമന്വേഷിച്ചു. 
“ഞങ്ങളുടെ സൃഷ്ടികൾ ഒരു വഞ്ചകി പ്രണയം നടിച്ച് മോഷ്ടിച്ചു” 


കാര്യങ്ങൾ വിശദമായി അന്വേഷിച്ച ആ ബ്ലോഗറെ ബോധക്ഷയത്തിന്റെ വക്കോളമെത്തിക്കുന്നതായിരുന്നു, ശൈലനും സാഗറും പറഞ്ഞ കഥകൾ.  അയാളുടെ രചനയും സാധികയുടെ ബ്ലോഗിലുണ്ടായിരുന്നു!!!


പിന്നീട് അവർ നടത്തിയ അന്വേഷണങ്ങളിൽ സാധികയുടെ രചനകളിലെ വ്യത്യസ്തതയുടെ ഉറവിടങ്ങൾ കൂടുതൽ കൂടുതൽ വെളിപ്പെട്ടു വന്നു......


******



സാധികയുടെ പ്രൊഫൈലിലെ നന്ദിനിയുടെ ചിരിക്കുന്ന മുഖം നോക്കിയിരിക്കുകയായിരുന്നു സാഗർ. ദേഷ്യവും അമർഷവും ആ മനസ്സിൽ നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു. 
'കപടലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം‘ 
എത്ര പരമാർത്ഥമായ വരികളാണതെന്നു ശരി വച്ചു കൊണ്ട് സാഗർ ബ്ലോഗർ ഡാഷ്ബോർഡ് ഓപ്പൺ ചെയ്തു. സാഗർ എന്ന പേരു എഡിറ്റ് ചെയ്ത് സാഗർ കോട്ടപ്പുറം എന്നാക്കുമ്പോൾ അവന്റെ മനസ്സിൽ സാധികയ്ക്ക് ഒരു യക്ഷിയുടെ പരിവേഷമായിരുന്നു. എഴുത്തുകാരന്റെ ചോരയും നീരുമായ സർഗ്ഗാത്മകതയെ ഊറ്റിക്കുടിക്കുന്ന യക്ഷി! 

ബ്ലോഗിൽ അതുവരെ എഴുതിയിരുന്നതെല്ലാം ഡിലീറ്റ് ചെയ്ത് സാഗർ പുതിയ പോസ്റ്റിന്റെ തലക്കെട്ട് ടൈപ്പ് ചെയ്തു.. “ഒരു ഗസറ്റഡ് ബ്ലോഗ് യക്ഷി“




Responses

125 Respones to "ഒരു ഗസറ്റഡ് ബ്ലോഗ് യക്ഷി"

കുഞ്ഞൂസ് (Kunjuss) said... മറുപടി

കൊള്ളാല്ലോ ഈ സാധിക...:)


October 3, 2011 11:03 AM
പഥികൻ said... മറുപടി

അപ്പൊ ഇനി ഒറിഗിനൽ കവികളെ തപ്പി നടക്കണമല്ലോ ?
:)


October 3, 2011 11:08 AM
nakulan said... മറുപടി

കൊള്ളാം.നല്ല രസമുണ്ട് വായിക്കാന്‍ .


October 3, 2011 11:09 AM
റശീദ് പുന്നശ്ശേരി said... മറുപടി

ആരുടെ അനുഭവമാണോ എന്തോ :)
സരസമായി പറഞ്ഞു


October 3, 2011 11:16 AM
വീ കെ said... മറുപടി

പ്രേമത്തിനു കണ്ണില്ലാന്ന് പണ്ടാരൊ പറഞ്ഞിട്ടുണ്ടല്ലൊ...
ചുമ്മാതല്ലാന്ന് ഇപ്പോൾ മനസ്സിലായില്ലെ...?
കഥ കൊള്ളാം.
ആശംസകൾ...


October 3, 2011 11:24 AM
പ്രവാഹിനി said... മറുപടി

kollam ketto, different aya oru premeyam. keep it up. jesus bless you.


October 3, 2011 11:37 AM
khaadu.. said... മറുപടി

ഇതിന്റെ മുന്‍പും ഇവിടെ വന്നു വായിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കമന്റ്‌ എഴുതിയിരുന്നില്ല.... പക്ഷെ ഇന്നെനിക്കെഴുതതിരിക്കാന്‍ ആവില്ല...

നന്നായി കഥ പറഞ്ഞു.... വ്യത്യസ്തമായ ഒരു വിഷയം... ഇഷ്ടപ്പെട്ടു.... ആശംസകള്‍...


October 3, 2011 11:51 AM
ആചാര്യന്‍ said... മറുപടി

ingane aakaam oru anoni facebook yakshi


October 3, 2011 12:57 PM
elayoden said... മറുപടി

ഒരു സസ്പെന്സു കഥ. പ്രണയം നടിച്ചു സര്‍ഗ്ഗ വാസന മോഷ്ട്ടിക്കുന്ന ആധുനിക ബ്ലോഗിനി. ഈ ബ്ലോഗര്‍മാരുടെ ഒരു കാര്യം ഇനിയിപ്പോള്‍ യക്ഷികളെയും പേടിക്കണമല്ലോ..


ആശംസകള്‍.


October 3, 2011 1:04 PM
ente lokam said... മറുപടി

ഹോ ഇപ്പോഴെങ്കിലും മനസ്സ് തുറന്നല്ലോ
ഞങ്ങള് എല്ലാം ക്ഷമിച്ചിരിക്കുന്നു കേട്ടോ..ഹ..ഹ..

കലക്കി (ഋതു...ഹോ..വേണ്ട) അഞ്ജു....നല്ല ഭാവന..


October 3, 2011 1:05 PM
ഇസ്മായില്‍ കുറുമ്പടി (തണല്‍) said... മറുപടി

ദൈവമേ ബ്ലോഗിലും യക്ഷിയോ? കമന്റില്‍ കൂടി ചുണ്ണാമ്പ് ചോദിക്കുമോ?


October 3, 2011 1:23 PM
ചെറുവാടി said... മറുപടി

:-)
നന്നായിട്ടുണ്ട്


October 3, 2011 2:04 PM
Sandeep.A.K said... മറുപടി

നല്ല അസ്സല്‍ സാഗര്‍ കോട്ടപ്പുറം കഥ..
"ഒരു ഗസറ്റഡ് ബ്ലോഗ് യക്ഷി" :-)


October 3, 2011 2:48 PM
faisalbabu said... മറുപടി

അനുഭവത്തില്‍ ചാലിച്ചെഴുതിയതാണോ ? ഒറിജിനാലിറ്റി ഫീല്‍ ചെയ്യുന്നു !! ഞാനോടി !!


October 3, 2011 2:57 PM
ആലുവാക്കാരന്‍ ...... said... മറുപടി

oru sadarana painkili kadhakale poole aamughamo varnanakaloo illaa. avalude antharalangalileku nerittu kadakkukayaanu kathakaari.adimudi avalaanu.. avalude koudilyangalaanu.(kadapaadu sagar kottapuram)

enthayalum nalla bhavana.. kollam nannayitundu.


October 3, 2011 4:09 PM
ശ്രീനാഥന്‍ said... മറുപടി

സർഗ്ഗം സാധിക്കുന്നത് രസകരമായി പറഞ്ഞു. ഈ ബ്ലോഗുലകത്തിൽ ഇങ്ങനെയൊക്കെയുണ്ടല്ലേ?


October 3, 2011 4:40 PM
mini//മിനി said... മറുപടി

കപടലോകത്തിൽ ഒരു യക്ഷിയുടെ വിളയാട്ടം.


October 3, 2011 6:24 PM
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said... മറുപടി

" സാഗൂനോടുള്ള അവിശ്വാസം കൊണ്ടല്ലട്ടോ.."

"അല്ല, നിങ്ങളെ പറ്റിയല്ല, ഞാന്‍ പൊതുവായി പറഞ്ഞതാണ്‌" എന്ന ഇന്നസെന്റിന്റെ ഡയലോഗ്‌ (നാടോടിക്കാറ്റിലാണോ?) ഓര്‍മ്മിച്ചു പോയി


October 3, 2011 6:29 PM
ഡി.പി.കെ said... മറുപടി

കുറെ നാളുകള്‍ക്കു ശേഷമാണ് ഒരു പോസ്റ്റ്‌ വായിക്കുന്നത് , അടിപൊളി .... ആത്മാംശം ഉണ്ടെന്നു തോന്നുന്നല്ലോ ഈ ഗസറ്റഡ് ബ്ലോഗ് യക്ഷി-ക്ക് ..................... :)


October 3, 2011 6:39 PM
SHAL said... മറുപടി

കിങ്ങിണിക്കുട്ടീ... ഇപ്പോ ഒരു സംശയം.....!!!!!!!!!!൧


October 3, 2011 6:51 PM
Mohamedkutty മുഹമ്മദുകുട്ടി said... മറുപടി

ബ്ലോഗ് യക്ഷി സാധികയോ അതോ? .വെറുതെ പറഞ്ഞതാണ് കെട്ടോ, ഞാന്‍ ആദ്യമായാണിവിടെ. കൊള്ളാം ബ്ലോഗ് കഥ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!.


October 3, 2011 7:06 PM
ആളവന്‍താന്‍ said... മറുപടി

ഹ ഹ ഹ .... അതെ. തുറന്നെഴുത്തുകള്‍ക്കും സ്വന്തമായാലും അല്ലേലും സത്യം വിളിച്ചു പറഞ്ഞതിലും സന്തോഷമുണ്ട്!
പിന്നെ, പ്രേമം നടിച്ച് ഒരു ബ്ലോഗിണിയുടെ നല്ല കവിതകള്‍ തന്റേതാക്കി സ്വന്തം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിരുന്ന ഒരു 'ഡ്രാക്കുളയെ' എനിക്കും അറിയാം!


October 3, 2011 7:51 PM
മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) said... മറുപടി

ഈ യക്ഷി ആളു കൊള്ളാല്ലോ..


October 3, 2011 7:59 PM
വര്‍ഷിണി* വിനോദിനി said... മറുപടി

ഒരു നാള്‍ കള്ളം പിടിയ്ക്കപ്പെടും..അല്ലേ..?
ഒരു സാധാരന കഥ എന്ന് തുടക്കം തോന്നിപ്പിച്ചുവെങ്കിലും അവസാനം കൊണ്ടെത്തിച്ച വിഷയം കേമം...ഒരു മുന്നറിയിപ്പ് പോലെ..
ആശംസകള്‍ ട്ടൊ, ന്റ്റെ കൂട്ടുകാരിയ്ക്ക്.


October 3, 2011 8:15 PM
എറക്കാടൻ / Erakkadan said... മറുപടി

ഇതാരുടെ അനുഭവമാ ...നന്നായിരിക്കുന്നു


October 3, 2011 8:31 PM
റാണിപ്രിയ said... മറുപടി

അനുഭവമോ കഥയോ ...?

എന്റെ സംശയം ..ആ സ്ത്രീ ബ്ലോഗ്ഗര്‍ ആണായിരുന്നില്ലേ? പെണ്‍ വേഷം കെട്ടിയ പുരുഷന്‍!


October 3, 2011 8:53 PM
SHANAVAS said... മറുപടി

കഥയാണോ അതോ അനുഭവം തന്നെയോ..എന്തായാലും രസകരമായി എഴുതി...മിന്നുന്നത് എല്ലാം പൊന്നല്ല എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ??


October 3, 2011 9:34 PM
ദിവാരേട്ടn said... മറുപടി

ഹാ..ഹാ....ഹാ.....
എനിക്ക് ചിരിയ്ക്കാന്‍ വയ്യേ....


October 3, 2011 9:35 PM
kochumol(കുങ്കുമം) said... മറുപടി

ഹഹഹ.........സാധിക കൊള്ളാല്ലോ


October 3, 2011 9:43 PM
ഒരു ദുബായിക്കാരന്‍ said... മറുപടി

ആത്മ കഥയല്ലല്ലോ :-) എന്തായാലും ചിരിപ്പിച്ചു..ഇങ്ങനെ ഒരു ക്ലൈമാക്സ്‌ തീരെ പ്രതീക്ഷിച്ചില്ല.


October 3, 2011 9:44 PM
Echmukutty said... മറുപടി

ഇങ്ങനെയുമുണ്ടല്ലേ? എന്തൊരു ഭാവന!
അഭിനന്ദനങ്ങളും ആശംസകളും.....


October 3, 2011 9:51 PM
Vishnu said... മറുപടി

ഹ ഹ ഹ....
കൊള്ളാം, ആരാ ഈ സാധിക , ഞാനെങ്ങാനും വല്ലതും എഴുതി കൊടുത്തിട്ടുണ്ടോ ആവോ?


October 3, 2011 9:54 PM
അസീസ്‌ said... മറുപടി

“ഒരു ഗസറ്റഡ് ബ്ലോഗ് യക്ഷി“ എന്ന പോസ്റ്റ് ആരുടെയെങ്കിലും ബ്ലോഗില്‍ വരുമായിരിക്കും.

കാത്തിരിക്കുക തന്നെ.

ക്ലൈമാക്സ് കലക്കി ..


October 3, 2011 9:57 PM
അനില്‍@ബ്ലോഗ് // anil said... മറുപടി

ഹ ഹ!!
ഉഗ്രൻ (ആത്മ)കഥ. :)
നല്ല ഭാവന.


October 3, 2011 10:16 PM
പഞ്ചാരകുട്ടന്‍ -malarvadiclub said... മറുപടി

ഒരു ഗസറ്റഡ് ബ്ലോഗ് യക്ഷി ആകാനുള്ള ശ്രമം ആണോ?ഇത് വായിച്ചപ്പോള്‍ ഒരു ആത്മാംശം ഫീല്‍ ചെയ്യുന്നു.പക്ഷെ ഇതുപോലത്തെ മണ്ടത്തരം സാധാരണ പെണ്ണുങ്ങള്‍ക്ക്‌ അല്ലെ പറ്റുന്നത്

സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍


October 3, 2011 10:37 PM
Ismail Chemmad said... മറുപടി

നന്നായിട്ടുണ്ട്.. ആശംസകള്‍...
സമകാലിക സംഭവങ്ങളോട് വല്ലാത്ത സാമ്യം...


October 3, 2011 10:44 PM
പടാര്‍ബ്ലോഗ്‌, റിജോ said... മറുപടി

നന്നായിട്ടുണ്ട്...

പെണ്ണ് ചതിക്കുമെന്ന് അപ്പോഴേ ഞാൻ പറഞ്ഞില്ലേ സാഗറേ. കേട്ടില്ലല്ലോ...


October 3, 2011 11:21 PM
Naushu said... മറുപടി

നന്നായിട്ടുണ്ട് ....


October 3, 2011 11:37 PM
സിവില്‍ എഞ്ചിനീയര്‍ said... മറുപടി

ithu nannayittundu, valare nalla aashayam. . . sagar enna perum, saddhika enna perumellam nalla selection. .
ithiri athishayokythi ille ennoru samshayam


October 3, 2011 11:54 PM
സീത* said... മറുപടി

കൊള്ളാം ട്ടോ..പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളോടെ നല്ലൊരു കഥ


October 3, 2011 11:58 PM
ഷബീര്‍ - തിരിച്ചിലാന്‍ said... മറുപടി

ക്ലൈമാക്സ് കലക്കി... ഒരു പുതുമയുണ്ട്... keep it up..


October 4, 2011 12:15 AM
മുല്ല said... മറുപടി

കൊള്ളാം...


October 4, 2011 1:48 AM
ചന്തു നായർ said... മറുപടി

കമലിനും മോഹൻലാലിനും രണ്ടാ ഭാഗം ,ചലച്ചിത്രമാക്കാൻ ഒരു കഥകൂടിയായി……നല്ല രസമായി അവതരിപ്പിച്ചു


October 4, 2011 2:28 AM
Typist | എഴുത്തുകാരി said... മറുപടി

സംഭവിക്കാവുന്നതു്! ബ്ലോഗർമാർ സൂക്ഷിക്കുക!


October 4, 2011 2:38 AM
കണ്ണന്‍ | Kannan said... മറുപടി

ഒരു പെണ്ണിന്റെ , അതും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത, പഞ്ചാര വാക്കുകളിൽ വിശ്വസിച്ച് തൂലികയും സർഗ്ഗശേഷിയും അടിയറ വെച്ച ലവനും ലവന്റെ കൂട്ടുകാർക്കും ഇത് തന്നെ വരണം...


കവിതകളുടെ എണ്ണം ഒരുപാടായപ്പോൾ ഇത്തരത്തിൽ ഒരു നർമ്മ രചന പ്രതീക്ഷിക്കാൻ തുടങ്ങിയിട്ടു നാളു കുറേ ആയിരുന്നു... എന്തായാലും "ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും" എന്ന രജനീകാന്ത് പറഞ്ഞത് പൊലെ കഥ അടിപൊളി, രണ്ടാം ഭാഗവും മൂന്നാം ഭാഗവും കഥയ്ക്ക് വേണമെങ്കിൽ ഉണ്ടാക്കാട്ടോ....


October 4, 2011 3:13 AM
ഋതുസഞ്ജന said... മറുപടി

ഇതിൽ ആത്മകഥാംശം ഉണ്ടോ എന്നു സംശയം പ്രകടിപ്പിച്ചവരോട്:
ഇതൊരു കഥ മാത്രമാണു. ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയി യാതൊരു ബന്ധവും ഇല്ല:) ഞാനുമായി ഒട്ടും ബന്ധമില്ല:):)


October 4, 2011 3:47 AM
ഋതുസഞ്ജന said... മറുപടി

@റാണിപ്രിയ അതു നമുക്ക് ആലോചിക്കാം ചേച്ചീ.. ഒരു രണ്ടാം ഭാഗം ആയാലോ.. യക്ഷി റിട്ടേൺസ് അല്ലെങ്കിൽ ഗസറ്റഡ് യക്ഷി റീലോഡഡ്:)


October 4, 2011 3:52 AM
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said... മറുപടി

വിത്യസ്തമായി

ഒരു പെണ്ണിന്റെ പേരില്‍ ബ്ലോഗ് എഴുതിയിരുന്ന ഒരുത്തന്റെ കള്ളികള്‍ മുന്നെ വെളിച്ചത്ത് വന്നത് ഓര്‍ത്തു ഈ കഥ വായിച്ചപ്പോള്‍ :)


October 4, 2011 4:18 AM
കുസുമം ആര്‍ പുന്നപ്ര said... മറുപടി

കൊള്ളാം. ഒരുപാടിഷ്ടപ്പെട്ട.


October 4, 2011 6:58 AM
NIJITH said... മറുപടി

gollam..gollam..


October 4, 2011 8:33 AM
ratheesh said... മറുപടി

കൊള്ളാം എനിക്കും ഇഷ്ട്ടപെട്ടു


October 4, 2011 9:02 AM
mad|മാഡ്-അക്ഷരക്കോളനി.കോം said... മറുപടി

സത്യം പറ ആ സാധികയുടെ ആണോ ഈ ബ്ലോഗ്‌?? ചുമ്മാ ചോദിച്ചതാണ് കേട്ടോ. നല്ല പോസ്റ്റ്‌. പലര്‍ക്കും ആവശ്യം വരും..ഹി ഹി


October 4, 2011 11:09 AM
ഇലഞ്ഞിപൂക്കള്‍ said... മറുപടി

നന്നായിട്ടുണ്ട്,, വ്യത്യസ്ഥമായ ഒരു ക്ലൈമാക്സ്...


October 4, 2011 8:23 PM
ആറങ്ങോട്ടുകര മുഹമ്മദ്‌ said... മറുപടി

"സാധു"ക്കളും ജീവിച്ചു പോയ്ക്കോട്ടെ..!
കഥ നന്നായി പറഞ്ഞു.


October 5, 2011 12:52 AM
ഏകലവ്യ said... മറുപടി

സ്വന്തം കഥയാണോ ചേച്ചി..എന്തായാലും ഇഷ്ടമായിട്ടോ..


October 5, 2011 1:27 AM
ഋതുസഞ്ജന said... മറുപടി

വീണ്ടും എല്ലാരും പറയണൂ ഇതെന്റെ കഥയാ എന്ന്. എന്റെ കഥയായിരുന്നേൽ ഞാനിത് എഴുതി പോസ്റ്റാൻ നിൽക്കുമോ.. ചിന്തിക്കൂ കൂട്ടുകാരേ ചിന്തിക്കൂ.......


October 5, 2011 2:38 AM
Manoraj said... മറുപടി

ആത്മകഥാംശം കൂടുതല്‍ ഉണ്ടെന്ന് തോന്നുന്നു അല്ലേ അഞ്ജു. സത്യം പറ ഇനി ഇതും ... ഹെയ് ഇതില്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവര്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് അഞ്ജു പറഞ്ഞത് എന്തേ ഞാന്‍ ആദ്യം വായിക്കാതിരുന്നത് :)


October 5, 2011 2:42 AM
മഹേഷ്‌ വിജയന്‍ said... മറുപടി

ഋതുസഞ്ജന എന്ന പഴയ കിങ്ങിണിക്കുട്ടിക്ക്,

കുറെ നാളായി ഇവിടെ വരാറില്ല; വന്നാലൊട്ട് കമന്റു ഇടാറുമില്ല...എങ്കിലും....
നിന്റെ ഫോട്ടോസ് കാണുമ്പോള്‍ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നിനക്ക് സിനിമാ നടി നന്ദിനിയുടെ ഒരു ഛായ ഉണ്ടെന്നു...
ഋതുസഞ്ജനയ്ക്ക് ഈ കഥയിലെ നായിക സാധികയുമായി സാമ്യമുന്ടെന്നോ ഒന്നുമല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം.
നീ എഴുതിയത് വെറുമൊരു കഥയാണ്..
പക്ഷെ നിന്റെ ഈ കഥയ്ക്ക്‌ പിന്നില്‍ മറ്റൊരു കഥയുണ്ട് എന്നെനിക്കറിയാം...നിനക്കുമതറിയാം....
ചില കഥകളെക്കാള്‍ ഹൃദയത്തില്‍ തട്ടുന്നത് കഥയ്ക്ക്‌ പിന്നിലെ അത്തരം കഥകളാണ്..

ഓഫ്‌ ടോപ്പിക്ക്:
കൊച്ചീ മീറ്റിലും കണ്ടില്ലാ....
നിന്നെ കണ്ണൂര്‍ മീറ്റിലും കണ്ടില്ലാ...

'ഒരു ഗസറ്റഡ് ബ്ലോഗ്‌ യക്ഷിക്ക്' ഒരു രണ്ടാം ഭാഗം ഞാന്‍ എഴുതട്ടെ :-) ???


October 5, 2011 4:50 AM
mottamanoj said... മറുപടി

നല്ല പോസ്റ്റ്‌
ബ്ലോഗിലും ഇങ്ങനെ ആയോ...


October 5, 2011 5:54 AM
neha said... മറുപടി

ഇതു വളരെ രസകരമായി. സാധാരണ സഞ്ജുവിന്റെ ഇത്തരം രചനകളെ ഞാൻ വെറുതേ വായിക്കാറേയുള്ളൂ. കാര്യമായി പ്രോത്സാഹിപ്പിക്കാറില്ല. ഇതൊരു തമാശ നിറഞ്ഞ പോസ്റ്റാണെങ്കിലും ഇതിൽ നിന്നും നാമെന്തൊക്കെയോ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. മറ്റു വായനക്കാർ പറഞ്ഞതു പോലെ, ഒരു പെണ്ണിന്റെ നിറം കണ്ടപാടേ സർഗ്ഗാത്മകതയെ പോലും അടിയറ വെക്കാൻ തയ്യാറായ സാഗറിനു നിത്യശാന്തി!!!!!!:) ആശംസകൾ സഞ്ജന


October 5, 2011 8:13 AM
Pradeep Kumar said... മറുപടി

രസകരമായ വായനാനുഭവവും. ആലോചിക്കാന്‍ വിഷയവും.നല്ല പോസ്റ്റ്.


October 5, 2011 10:03 AM
ജയിംസ് സണ്ണി പാറ്റൂര്‍ said... മറുപടി

നല്ലൊരു വായനാനുഭവം


October 5, 2011 10:51 AM
junaith said... മറുപടി

ഹാഹ് കൊള്ളാട്ടോ...


October 6, 2011 2:23 AM
Lipi Ranju said... മറുപടി

ആത്മകഥാംശം ഉണ്ടെങ്കിലെ തീവ്രതയുണ്ടാവൂ എന്നെവിടെയോ കേട്ടിരുന്നു... അപ്പൊ അതില്‍ കാര്യമുണ്ടല്ലേ ! :) കഥ ഇഷ്ടായിട്ടോ...


October 6, 2011 8:09 PM
Sulfi Manalvayal said... മറുപടി

വായിച്ചപ്പോള്‍ എവിടെയൊക്കെയോ എന്തൊക്കെയോ ....
കൊള്ളാം. ബ്ലോഗര്‍മാരെ ഇനി എല്ലാരും ഒരു ബ്ലോഗിണി രക്ഷാ മന്ത്രം കൂടെ വാങ്ങി കെട്ടിക്കോളൂ. പാതിരാത്രിയില്‍ ഒറ്റയ്ക്ക് ബ്ലോഗു പരത്താന്‍ ഇറങ്ങുന്ന പാവപ്പെട്ട ബ്ലോഗര്‍മാര്‍ക്കുള്ള മുന്നറിയിപ്പാണിത്.

വരുന്നു. ഇളം പ്രായത്തിലുള്ള, പുതിയ ബ്ലോഗര്‍മാരുടെ രക്തമാ ഈ യക്ഷിക്കു പഥ്യം എന്നാണു കേള്‍വി. ഹ ഹ ഹ.


October 6, 2011 8:44 PM
vinu said... മറുപടി

@പഞ്ചാരകുട്ടന്‍ -malarvadiclubപെണ്ണുങ്ങൾക്കാ അബദ്ധം പറ്റുന്നതേ എന്ന അബദ്ധം ആരാ പറഞ്ഞത്? പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മാവിനും.. അങ്ങനാണല്ലോ.. ഈ കഥ കൊള്ളാം. ചിരിപ്പിച്ചു:)


October 7, 2011 5:16 AM
priyag said... മറുപടി

ഈ കഥ വെറും സാങ്കല്‍പ്പികം മാത്രം . ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല അഥവാ ഉണ്ടെങ്കില്‍ തന്നെ അത് മനപ്പൂര്‍വം ആണ് . അല്ലെ ഋതു ഹി ഹി .


October 7, 2011 10:15 PM
Jenith Kachappilly said... മറുപടി

Nice... Cineama touch undaayirunnathu kondu pettannu relate cheyyan patti :)


October 8, 2011 4:42 AM
ആസാദ്‌ said... മറുപടി

ഇത് ഞാന്‍ പണ്ടാര്‍ക്കോ പറഞ്ഞു കൊടുത്ത കഥയല്ലേ എന്നൊരു ശങ്ക..!

ഋതുസഞ്ജന.. ഈ ജാതിയൊരു പേരിട്ടതോണ്ട് എഴുതിയെടുക്കാന്‍ മൂക്ക് കൊണ്ട് കിണ്ടാണ്ടം എന്നെഴുതുന്നുണ്ട്. എന്നാലും താങ്കളെ.. ഹേയ് കൂയ് എന്നൊന്നും വിളിക്കാവതല്ലല്ലോ. കുറച്ചു കൂടി ഇമ്പമുള്ളതും ലളിതമായതുമായ ഒരു പേരിടാമായിരുന്നു..

രചന നന്നായി..നല്ല മുറുക്കത്തില്‍ തന്നെ സംഗതി പറഞ്ഞു.. പക്ഷെ ടെറ്റില്‍ പറ്റിച്ചു... എന്താണ് വച്ചാല്‍ അപ്പുറത്തുള്ളത് ഒരു പറ്റീര് കേസാണെന്ന് കഥയുടെ പേര് കൊണ്ടേ മനസ്സിലാവുമല്ലോ. അത് കൊണ്ട്.. ക്ലൈമാക്സ് ഇത് പോലെ വല്ല തക്കിട തരികിടയും ആകുമെന്ന്‍ വായനക്കര്‍ക്കൊരു മുന്‍ധാരണയുണ്ടാകും ..

ഞാന്‍ പറഞ്ഞു എന്നെ ഉള്ളൂ.. മറ്റുള്ളവരുടെ കമന്റ്സ് വായിക്കാത്തതിനാല്‍ ഇക്കാര്യം മറ്റാരെങ്കിലും പറഞ്ഞോ എന്നറിയില്ല.. ഇഷ്ടമായില്ലെങ്കില്‍ ക്ഷമിക്കണം... :)


October 8, 2011 8:12 AM
വേണുഗോപാല്‍ said... മറുപടി

ഹ... ഹ... ഹ... ഈ ബ്ലോഗ്ഗിനി ... ഭയങ്കരി തന്നെ ... ചിരികളില്‍ വീണു പുറകെ പോയാല്‍ ഇങ്ങിനെയും സംഭവിക്കാം ... പക്ഷെ ഇത് തിരിച്ചെന്താ സംഭവിച്ചു കൂടെ ... ഞാന്‍ ഒന്ന് ട്രൈ ചെയ്തു നോക്കി പറയാം ... ഇഷ്ടമായി ...ആശംസകള്‍


October 8, 2011 8:03 PM
ഋതുസഞ്ജന said... മറുപടി

@ആസാദ്‌ശങ്ക വേണ്ടേ വേണ്ട.. ചേട്ടൻ ഈ കഥ കേൾക്കുന്നത് തന്നെ ഇപ്പോൾ മാത്രമാണെന്ന് ഞങ്ങൾക്കെല്ലാർക്കും അറിയാം..:)
ഋതുസഞ്ജന എന്ന പേരിന്റെ അർത്ഥം എല്ലാ ഋതുക്കളും ഒത്തുചേർന്നത്, ഒരുമിച്ച് എന്നൊക്കെയാ :) ഹി ഹി.. പേരിഷ്ടമായില്ലേ.. പിന്നെ തലക്കെട്ട്, അതല്ലേ ഈ കഥയുടെ മെയിൻ അറ്റ്രാക്ഷൻ.. അതു കണ്ടാൽ പോലും പക്ഷേ ആ‍രും വിചാരിക്കാനിടയില്ല, ഈ സാധിക ഇത്രേം ഭയങ്കരിയാണല്ലോ എന്ന്:...


October 9, 2011 10:29 AM
ഋതുസഞ്ജന said... മറുപടി

@മഹേഷ്‌ വിജയന്‍ഇനിയും വരുമെന്ന് കരുതുന്നു, വന്നാലൊരു കമന്റ് ഇടുമെന്നും.. കഥയ്ക്കു പിന്നിലെ കഥ വലിയൊരു കഥയാണ്. അത് ഞാൻ പിന്നൊരിക്കൽ പോസ്റ്റാക്കും.. ഗസറ്റഡ് യക്ഷിക്ക് രണ്ടാം ഭാഗം എഴുതിക്കോളൂ സന്തോഷം മാത്രം.. പിന്നെ കീരിയും പാമ്പുമായിരുന്ന നമ്മൾ കോമ്പ്രമൈസ് ആയത് തുഞ്ചൻപറമ്പ് മീറ്റിലായിരുന്നല്ലോ.. ഇനിയും കണ്ടാൽ ചിലപ്പോൾ ഇനിയും തല്ലു കൂടിയാലോ. അതോണ്ടാ കൊചി കണ്ണൂർ മീറ്റുകൾക്ക് വരാതിരുന്നത്..(ചുമ്മാ....)


October 9, 2011 10:34 AM
ഋതുസഞ്ജന said... മറുപടി

@vinuഅങ്ങനെ പറഞ്ഞു കൊടുക്ക് വിനൂ....

@ priyag : അതേയതേ ഉണ്ടെങ്കിൽ തന്നെ അത് മനപ്പൂർവ്വം മാത്രം..

എനിക്ക് നന്ദിനിയുടെ ഛായ ഉണ്ടെന്നും ഇതെന്റെ തന്നെ കഥയാണെന്നും പറഞ്ഞവരോടൊക്കെ ഞാൻ പിണങ്ങി..( ഇതു ചുമ്മാ...) എന്റെ പോസ്റ്റ് വായിച്ചവരോടും കമന്റ് ചെയ്തവരോടുമെല്ലാം ഞാൻ 1000 നന്ദി പറയുന്നു. എല്ലാവരുടെയും പേരെടുത്തു പറയാനുള്ള ബുദ്ധിമുട്ടു കൊണ്ടാണു. ആരും പിണങ്ങരുത് ട്ടോ.. അടുത്ത കഥയിലെ എന്റെ നായികാനായകന്മാർക്ക് ഞാൻ നിങ്ങടെയൊക്കെ പേരിട്ടോളാം.എന്താ പോരേ...( അതിനുള്ള തല്ലു കിട്ടാൻ ഞാൻ നിൽക്കുന്നില്ല.. എപ്പോഴേ ഓടി:))


October 9, 2011 10:40 AM
വി.എ || V.A said... മറുപടി

കഥ കാര്യത്തിലാണോ? ഈ നായിക ‘സാഗര’ത്തിലോ ‘ഹിമശൈല’ത്തിലോ അതല്ല,‘സർഗ്ഗസാധക’ത്തിലോ വന്നിട്ടുണ്ടോ? എന്തായാലും അവസാനം ‘ഫോളൊവേർസി’ന്റെ എണ്ണം കൂടിയത് മനസ്സിലാക്കിച്ചത് ഏറെ നന്നായി. കൊള്ളാം, നല്ല സറ്റയർ.....


October 12, 2011 9:28 AM
Kattil Abdul Nissar said... മറുപടി

സ്ത്രീ വര്‍ഗ്ഗം എന്ന മിഥ്യയില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിഞ്ഞതില്‍ അഭിനന്ദിക്കുന്നു. ആത്മ കഥാംശം ഇല്ലെന്നു ഞാനങ്ങു വിശ്വസിക്കുന്നു.


October 13, 2011 5:40 AM
സ്വന്തം സുഹൃത്ത് said... മറുപടി

സത്യം പറ, അനുഭവമൊന്നുമല്ലല്ലോ അല്ലേ ? ചുമ്മാ..:)
നന്നായിരിക്കുന്നു..!


October 17, 2011 4:22 PM
kanakkoor said... മറുപടി

യക്ഷിക്കഥ കലക്കി. good climax. Congrats.


October 18, 2011 6:42 PM
M SALAHUDDEEN A said... മറുപടി

ശരിക്കും പറഞ്ഞാല്‍ ആരാ ഈ സാഗര്‍. ചുമ്മാ ചോതിച്ചതനെ തെറ്റിദ്ദരിക്കരുത്. പോസ്റ്റ്‌ എനിക്കിഷ്ടമായി എന്റെ ബ്ലോഗ്‌ കൂടി വായിച്ച എന്റെ കാഴ്ചപ്പാടുകളെ എങ്ങനെ കാണുന്നു എന്ന് പറയാമോ?


October 29, 2011 6:37 AM
M SALAHUDDEEN A said... മറുപടി

http://www.ftpayyooby.blogspot.com/


October 29, 2011 6:37 AM
Vipin K Manatt (വേനൽപക്ഷി) said... മറുപടി

ഹൊ..കരളലിയിപ്പിക്കുന്ന ക്ലൈമാക്സ്..:():)

ഒരു വ്യത്യസ്ഥമായ ചിന്ത തന്നെ..സസ്പന്‍സ്‌ നിലനിര്‍ത്തിക്കൊണ്ട് നന്നായി അവതരിപ്പിച്ചു.
വേനൽപക്ഷി


October 31, 2011 4:44 AM
uNdaMPoRii said... മറുപടി

പിടിച്ച് കെട്ടും.. പൂജപ്പുര തടവറയിൽ
പ്ലാങ്ങി പ്ലാങ്ങി ബ്ലോഗ്ഗ് അടിച്ച് മാറ്റും മാൻ കിടാവേ...!


November 5, 2011 7:03 AM
സനല്‍ ചന്ദ്രന്‍ said... മറുപടി

ഹ ഹ ഹ ...പ്രേമം പൊരിച്ചു ട്ടോ ....


November 11, 2011 5:11 AM
സനല്‍ ചന്ദ്രന്‍ said... മറുപടി

ഇടക്ക് ഞങളെപോലുള്ള തുടക്കക്കാരുടെ ബ്ലോഗ്ഗ്കൂടി ഒന്ന് നോക്കണേ ...
http://poovalan123.blogspot.com/2011/11/blog-post_9794.html


November 11, 2011 5:14 AM
Thooval.. said... മറുപടി

… അകലെ …. ആരോ പാടും ഒരു നോവ്‌ പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍


November 15, 2011 4:05 AM
(പേര് പിന്നെ പറയാം) said... മറുപടി

എനിയ്ക്ക് ബൂലോകത്തിലേയ്ക്ക് സ്വാഗതം പറഞ്ഞ പ്രിയ സുഹൃത്തെ, നിങ്ങളുടെയെല്ലാം അകമഴിഞ്ഞ സഹകരണവും പ്രോത്സാഹനവും ഉപദേശങ്ങളും പ്രതീക്ഷിച്ച്കൊണ്ട് ഞാനിതാ ആദ്യ പോസ്റ്റ്‌ ഇടുകയാണ്. ഈയവസരത്തിലെയ്ക്ക് ഞാനിതാ ഔദ്യോദികമായി താങ്കളെ ക്ഷണിയ്ക്കുന്നു. താങ്കളുടെയും താങ്കളുടെ നല്ലവരായ പ്രിയ വായനക്കാരുടെയും സാന്നിദ്ധ്യം ആഗ്രഹിച്ചുകൊണ്ട്‌-
-ഉപ്പിലിട്ടവന്‍*അരുണേഷ്.


November 16, 2011 6:41 AM
അനശ്വര said... മറുപടി

ഒട്ടും മുഷിപ്പിക്കാതെ അവസാനം വരെ രസകരമായി തന്നെ കഥ പറഞ്ഞു. ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടൊ. ആത്മകഥാംശം ഉണ്ടെങ്കിലും ഇല്ലെങ്കിലും കഥ അടിപൊളി...[കഥക്ക് പിന്നിലെ കഥ അറിയുന്നവര് അപ്പോള്‍ ഇതിനെക്കാള്‍ ആസ്വദിച്ചിരിക്കാം....]


November 28, 2011 6:57 PM
അനശ്വര said... മറുപടി

ബ്ലോഗില്‍ ശലഭങ്ങള്‍ പറക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്.....


November 28, 2011 7:25 PM
jayarajmurukkumpuzha said... മറുപടി

PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............


November 30, 2011 4:08 AM
റിഷ് സിമെന്തി said... മറുപടി

കഥ നന്നായിട്ടുണ്ട്..രസകരം..


December 2, 2011 9:31 AM
മനോജ് കെ.ഭാസ്കര്‍ said... മറുപടി

കൊള്ളാം ഈ ബ്ലോഗ് യക്ഷി.......


December 4, 2011 2:19 AM
pushpamgad kechery said... മറുപടി

ഈ യക്ഷിക്കഥ നല്ല രസമുണ്ട് വായിക്കാന്‍!ഹിഹിഹി.....
ഇതിനൊരു രണ്ടാം ഭാഗം എഴുതിയാലെന്താ?


December 12, 2011 5:54 AM
Pradeep paima said... മറുപടി

കൊള്ളാം.നല്ല രസമുണ്ട്


December 13, 2011 2:21 AM
thirayil said... മറുപടി

കൊള്ളാം


December 19, 2011 9:07 PM
വെള്ളരി പ്രാവ് said... മറുപടി

അതുപോലെ ബ്ലോഗിങ് രംഗത്തെ ശല്യക്കാരിയായ ബ്ലോഗര്‍ ആയിരുന്നു കിങ്ങിണിക്കുട്ടി അഥവാ ഋതു സഞ്ജന . ശല്യക്കാരി എന്ന് വിശേഷിപ്പിച്ചത് വിപരീതാര്‍ത്ഥത്തില്‍ അല്ല കേട്ടോ . അത്രക്കുണ്ടായിരുന്നു പോസ്റ്റുകളുടെ ബാഹുല്യം. രണ്ടു ദിവസം കൂടുമ്പോള്‍ പോസ്റ്റുകള്‍ നിരന്തരമായി ഇട്ടു വായനക്കാര്‍ക്ക് മെയില്‍ അയച്ചിരുന്നു..അവരുടെ ശലഭച്ചിറകുകള്‍ പൊഴിയുന്ന ശിശിരത്തില്‍ ലാസ്റ്റ്‌ പോസ്റ്റ്‌ ഒക്ടോബര്‍ ആദ്യം ഇറങ്ങിയതാണ് ..എന്നിട്ടെന്തായി ? കിങ്ങിണിക്കുട്ടിയുടെ പൊടി പോലുമില്ല ഇപ്പോള്‍ കണ്ടു പിടിക്കാന്‍ .
http://marubhoomikalil.blogspot.com/2011/12/blog-post_24.html


December 23, 2011 2:45 PM
Vinayan Idea said... മറുപടി

പുതുവര്‍ഷാശംസകള്‍ .....


December 31, 2011 9:11 AM
basheerudheen said... മറുപടി

ഇതാ ഇപ്പോഴാണ്‌ ഈ ബ്ലോഗ്‌ സന്തര്‍ശിച്ചത് .നല്ല രചനകള്‍ .ആശംസകള്‍


January 13, 2012 12:52 AM
chanthu said... മറുപടി

ഇതു സ്വന്തം കഥ തന്നെയാണോ .......മോളെ ദിനേശാ ....ഒരു സംശയം


January 15, 2012 8:01 AM
Saji Writer said... മറുപടി

ee blogger yatharthathil molo atho mono..aake confusion aayi...
molanenkil: shalabham vashi maaruma mishi randilum...
monanenkil: money dinesa, veerey paniyilley?!
www.sajiwrites.blogspot.com


January 16, 2012 7:45 AM
elayoden said... മറുപടി

എവിടെ??????????????


January 24, 2012 11:30 AM
മനു അഥവാ മാനസി said... മറുപടി

യക്ഷിയാളു കൊള്ളാല്ലോ..ചിരിയടക്കാന്‍ വയ്യ സുഹൃത്തേ.


January 24, 2012 6:16 PM
Reshma said... മറുപടി

നല്ല പോസ്റ്റ്.
ഇഷ്ടപ്പെട്ടു.... ആശംസകള്‍...


January 28, 2012 1:52 AM
സിയാഫ് അബ്ദുള്‍ഖാദര്‍ said... മറുപടി

എവിടെയായിരുന്നു ഈ ബ്ലോഗ്‌ യക്ഷി .ആറു മാസം മുങ്ങിയത് ?ഞങ്ങള്‍ ഇരിപ്പിടം കാര്‍ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇട്ടതു കണ്ടില്ലായിരുന്നോ ?.ആശംസകള്‍ ..


February 9, 2012 3:44 AM
jasmine said... മറുപടി

valare nannayitund,,njan aadyamayittannivide,,,


February 9, 2012 10:28 PM
Dintz... said... മറുപടി

gud one... nalla climax


February 14, 2012 1:10 PM
Nahas habeeb said... മറുപടി

modern yakshi.intrusting reading


February 25, 2012 1:53 AM
Achu... said... മറുപടി

kollam adipoli ayittundu :) :)


February 27, 2012 9:06 AM
smitharaman said... മറുപടി

wow,vayichu theernatha aringilla,really fantastic...


March 2, 2012 2:11 AM
anupama said... മറുപടി

പ്രിയപ്പെട്ട ഋതുസഞ്ജന,
രസകരമായ പോസ്റ്റ്‌. ഇങ്ങിനെയും smartness
കാണിക്കുന്നുണ്ട് അല്ലെ?രസകരമായ അവതരണം.അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു


March 3, 2012 11:10 PM
നിഴലും ചിത്രവും said... മറുപടി

അഞ്ചു.....ആപേരൊന്നുമാറ്റാം....ഭാവന എന്നാക്കിയാലൊ ?


March 19, 2012 5:54 AM
വെള്ളരി പ്രാവ് said... മറുപടി

Kingini kutty..........Miss u Very Badly.

Pls come......we r waiting 4 u...:(


March 22, 2012 1:33 PM
വെള്ളരി പ്രാവ് said... മറുപടി
This comment has been removed by the author.
Rahul Alex said... മറുപടി

കഥ കൊള്ളാം.. നന്നായിട്ടുണ്ട് :)
ആശംസകള്‍


April 21, 2012 11:59 AM
Nelson Souzza said... മറുപടി

Hello! My first visit, will visit you again. Seriously, I thoroughly enjoyed your posts( really interesting blog). Would be great if you could visit also mine...Thanks for sharing! Keep up the fantastic work!


April 22, 2012 7:26 AM
Related Posts Plugin for WordPress, Blogger...
 
Return to top of page Copyright 2011 by ഋതുസഞ്ജന